29 March 2024 Friday

സേവാഭാരതി ഗുരുജിനഗർ ശാഖ 560ഓളം വീടുകളില്‍ പച്ചക്കറി കിറ്റ് നൽകി

ckmnews

സേവാഭാരതി ഗുരുജിനഗർ ശാഖ 560ഓളം വീടുകളില്‍ പച്ചക്കറി കിറ്റ് നൽകി


ചങ്ങരംകുളം:കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ സേവപ്രവർത്തനത്തിൽ സജീവമായി സേവാഭാരതി ഗുരുജിനഗർ ശാഖ.സേവനപ്രവർത്തനത്തിനായി വാഹനം സജ്ജമാക്കിയും,രോഗികളെ ആശുപത്രികളിൽ എത്തിച്ചും, മരുന്നും മറ്റു ആവശ്യസാധനങ്ങളും എത്തിച്ചും, വിടുകൾ അണുനശീകരണം നടത്തിയും മാതൃകയായി പ്രവർത്തിച്ച സേവാഭാരതി നന്നംമുക്ക് പഞ്ചായത്തിലെ 1,2,3 വാർഡുകളിലെ 560 വിടുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി.സേവപ്രവർത്തനത്തിന് ആര്‍എസ്എസ് മൂക്കുതല  മണ്ഡൽ കാര്യവാഹക് മണികണ്ഠൻ എന്‍വി, ശാഖ കാര്യവാഹക് പ്രകാശൻ പി, വൈശാഖ് വി,  സനൽ സി,രഞ്ജിത് വിആര്‍, രതീഷ്, സുജീഷ് പി, നിവേദ് എന്‍വി, രഖിൽ എ, ശ്രീരാഗ്, അനഘ, ചൈതന്യ, പവിത്ര എന്നിവർ നേതൃത്വം നൽകി.


നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ മുഴുവൻ വീടുകളിലും (460 വീടുകൾ) സേവാഭാരതി മൂക്കുതല യൂണിറ്റ്  പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ സബിത വിനയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗങ്ങളായ വിനയകുമാർ വാഴുള്ളി, അനീഷ് K, ലാൽ കൃഷ്ണ, അനീഷ് P P, ഷീജ വിജയൻ , ജിഷ്ണ, രജീഷ്, ദേവൻ, ബാബു എന്നിവർ പങ്കെടുത്തു