24 April 2024 Wednesday

സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് ഡിവൈഎഫ്ഐ യുടെ സ്നേഹ ചന്ത

ckmnews

സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് ഡിവൈഎഫ്ഐ യുടെ സ്നേഹ ചന്ത


എടപ്പാൾ: കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി നടുവട്ടം ഡിവൈഎഫ്ഐയുടെ സ്നേഹ ചന്ത. വിശപ്പ്‌ രഹിത നടുവട്ടം എന്ന പേരിൽ സ്നേഹചന്തക്ക് തുടക്കമിട്ടിരിക്കുന്നത്. കോവിഡ് കാലത്തു  താൽക്കാലിക ബുദ്ധിമുട്ട് അഭവപ്പെടുന്ന പ്രദേശത്തുള്ളവർക്ക് 

ചന്തയിലെത്തി ആവശ്യ സാധനങ്ങൾ സൗജന്യമായി  എടുത്തുപോകാം.പലവ്യഞ്ജനങ്ങൾ, പഞ്ചസാര, പച്ചക്കറി, കുട്ടികൾക്കായി ബിസ്ക്കറ്റ്  തുടങ്ങി ഒരു കുടുംബത്തിനുവേണ്ട സാധനങ്ങളും ചന്തയിൽ നിരത്തിയിട്ടുണ്ട്.ആവശ്യക്കാർക്ക് എടുത്തു കൊണ്ടുപോകാം.ബുധനാഴ്ച 30ൽ പരം ഇനങ്ങളാണ്‌ ചന്തയിൽ ഒരുക്കിയത്. ചന്ത മൂന്നു ദിവസം വരെ പ്രവർത്തിക്കും.സിപിഐ എം - ഡിവൈഎഫ്ഐ നേതൃത്വത്തിൽ സുമനസ്സുകളുടെ പിന്തുണയോടെയാണ് ചന്ത പ്രവർത്തിക്കുന്നത്.സ്‌നേഹചന്തയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക്‌ പ്രസിഡന്റ്‌ എ സിദ്ദീഖ്‌ നിർവഹിച്ചു.എം പി ആഷിക്, ഇ വ ഇർഷാദ്, റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.