19 April 2024 Friday

പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചു"സഹപാഠിയുടെ അച്ഛന് ഇലക്ട്രോണിക് ഓക്സിജൻ മെഷീൻ ലഭ്യമായി

ckmnews

പൂർവ്വ വിദ്യാർത്ഥികൾ  ഒന്നിച്ചു"സഹപാഠിയുടെ അച്ഛന് ഇലക്ട്രോണിക് ഓക്സിജൻ മെഷീൻ ലഭ്യമായി


എടപ്പാൾ:തട്ടാൻപടിയിൽ പഴയ പൊന്നാനി കോപ്പറേറ്റീവ് കോളേജ്  പൂർവ്വവിദ്യാർഥികൾ സഹപാഠിയുടെ അച്ഛന്  ഇലക്ട്രോണിക് ഓക്സിജൻ മെഷീൻ നല്കി. ഗ്രൂപ്പിൽ നടന്ന

ഓക്സിജൻ സിലിണ്ടർ അന്വേഷണമാണ്  സ്ഥിരമായുള്ള ഒരു സംവിധാനം ഒരുക്കാൻ സഹപാഠികൾ രംഗത്തിറങ്ങിയത്. തുടർന്ന് കൂട്ടുകാർ ചേർന്ന് മെഷീൻ വീട്ടിലെത്തിച്ച് ഫിറ്റ് ചെയ്തു കൊടുക്കുകയായിരുന്നു. കൂടാതെ ഇൻവെർട്ടർ സംവിധാനം ഒരുക്കുകയും ചെയ്തു.

കോളേജ്‌ ഇല്ലെങ്കിലും 

ഇ കൂട്ടായ്മ എന്നും നിലനിൽകേണ്ടത്‌ സമൂഹത്തിന്റെ ആവശ്യകതയാണന്ന് പ്രിൻസിപ്പലായിരുന്ന മഹേഷ്ബബു അഭിപ്രായപ്പെട്ടു. 

മുനീർ,റാഫി,

സുമേഷ് ഐശ്വര്യ,

റഷീദ്,ഏന്നിവർ ഉധ്യമത്തിന്

നേതൃത്വം നൽകി.