24 April 2024 Wednesday

എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോട്സ് ക്ലബ്ബ് 300 ഓളം വീടുകളില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ckmnews

എരമംഗലം

ബാബു സ്മാരക ആർട്സ് & സ്പോട്സ് ക്ലബ്ബ് 300 ഓളം വീടുകളില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു


എരമംഗലം:കഴിഞ്ഞ നാൽപതോളം വര്‍ഷങ്ങളായി വെളിയംകോട് പഞ്ചായത്തിലെ കലാ -കായിക രംഗത്തും സാമൂഹ്യ സാംസ്‌കാരിക ചാരിറ്റി പ്രവർത്തന മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന

എരമംഗലം

ബാബു സ്മാരക ആർട്സ് & സ്പോട്സ് ക്ലബ്ബ് 300 ഓളം വീടുകളില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ഒന്നാം കോവിഡ് തരംഗത്തിൽ ഇരുന്നൂറ്റി അമ്പതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകുകയും സാമ്പത്തിക സഹായവും ചെയ്തിരുന്നു.കോവിഡിന്റെ രണ്ടാം വരവില്‍ മുന്നോറോളം കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റുകളും കപ്പയും വിതരണം ചെയ്തത്.മുകേഷ് പാറക്കാട്ട് ഉദ്ഘാടനം ചെയ്തു.അനിൽ തറയിൽ(സെക്രട്ടറി )അനിൽ വടാശ്ശേരി(ജോയിന്റ് സെക്രട്ടറി )നൗഷാദ്.സി, ജിഷാദ് ഒലിയിൽ,വിനോദ് തറയിൽ, ബുജേന്ദ്രൻ പി പി, അനിൽ കുറുവങ്ങാട്ട്, ഷനിൽ.ടി, അജയ് കൃഷ്ണൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.