20 April 2024 Saturday

ഭര്‍ത്താവിനൊപ്പം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞ ഭാര്യയും മരിച്ചു

ckmnews


ചങ്ങരംകുളം:ഭര്‍ത്താവിനൊപ്പം അമിത ഡോസില്‍ ഉറക്ക് ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞ റിട്ടയഡ് അധ്യാപകന്റെ ഭാര്യയും മരിച്ചു.കാഞ്ഞിരമുക്ക് അത്താണിയില്‍ പള്ളിത്താല്‍ സരസ്വതി(70)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.മെയ് 2ന് പുലര്‍ച്ചെയാണ് ഭര്‍ത്താവ് ഗംഗാധരന് ഒപ്പം സരസ്വതിയും ആത്മഹത്യ ശ്രമം നടത്തിയത്. അവശ നിലയിലായ രണ്ട് പേരെയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഗംഗാധരന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു.അതീവ ഗുരുതരാവസ്ഥയില്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സരസ്വതി ബുധനാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.പെരുമ്പടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.