25 April 2024 Thursday

എണ്‍പതുകളിലെ എഭ്യന്‍മാര്‍ പൂര്‍ത്തിയായി ചിത്രം ജൂണ്‍ 25ന് ഒടിടി ചാനലില്‍ റിലീസ് ചെയ്യും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ചങ്ങരംകുളം ആലംകോട് സ്വദേശിയും

ckmnews

എണ്‍പതുകളിലെ എഭ്യന്‍മാര്‍ പൂര്‍ത്തിയായി ചിത്രം ജൂണ്‍ 25ന് ഒടിടി ചാനലില്‍ റിലീസ് ചെയ്യും


പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ചങ്ങരംകുളം ആലംകോട് സ്വദേശിയും


ചങ്ങരംകുളം:ഷാജഹാന്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജി യൂസഫ് കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ എണ്‍പതുകളിലെ എഭ്യന്‍മാര്‍ പൂര്‍ത്തിയായി.ജൂണ്‍ 25ന് ചിത്രം റൂട്ട്സ് എന്ന ഒടിടി ചാനലില്‍ റിലീസ് ചെയ്യും.പുതുമുഖമായ നിസാം ആണ്  നായകനായി എത്തുന്നത്.റിയ,അശ്വതി,സോഫിയ തുടങ്ങിയ മൂന്ന് പുതുമുഖ നായികമാരും ചിത്രത്തിലുണ്ട്.ചങ്ങരംകുളം ആലംകോട് സ്വദേശി കൂടിയായ നസീര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പുറത്തിറങ്ങാനിരിക്കുന്ന വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത നസീര്‍ ആദ്യമായാണ് ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്.ഇവരെ കൂടാതെ ജയകൃഷ്ണന്‍,സാജു കൊടിയന്‍,കലാഭവന്‍ റഹ്മാന്‍,കൊളപ്പുള്ളി ലീല,സീമ ജി നായര്‍ തുടങ്ങിയ ഒരു താരനിരയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മികച്ച അഞ്ച് ഗാനങ്ങളും ചിത്രത്തില്‍ ഉണ്ട്.എണ്‍പത് കാലഘട്ടങ്ങളില്‍ നിന്ന് തുടങ്ങി പുതിയ കാലഘട്ടത്തിലേക്കുള്ള ഒരു യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ചിത്രത്തില്‍ തികച്ചും വിത്യസ്ഥമായ ഒരു നഗറ്റീവ് കഥാപാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും നസീര്‍ പറയുന്നു.