19 April 2024 Friday

സ്റ്റുഡൻസ് ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവിന്റെ ചികിൽസക്ക് ജിസിസി ക്ലബ്ബിന്റെ കൈതാങ്ങ്

ckmnews

സ്റ്റുഡൻസ് ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവിന്റെ ചികിൽസക്ക് ജിസിസി ക്ലബ്ബിന്റെ കൈതാങ്ങ്


ചങ്ങരംകുളം:ചാലിശ്ശേരി ജിസിസി ആർട്‌സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് റാസിഖിന്റെ ചികിൽസക്കായി സഹായധനം നൽകിയത് ഗ്രാമത്തിന് മാതൃകയായി.ചാലിശ്ശേരി പഞ്ചായത്ത് പട്ടിശ്ശേരി പാടാട്ട്കുന്ന്  സ്വദേശി റാസിഖ് ശ്രീലങ്കയിൽ വെച്ച് നടന്ന സ്റ്റുഡൻസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാനൂറ് മീറ്റർ ഗോൾഡ് മെഡൽ സ്വന്തമാക്കി  രാജ്യത്തിനും ,കേരളത്തിനും അഭിമാന താരമായിരുന്നു .മൂന്ന് വർഷം മുമ്പ് പഠനത്തിനായി എറണാകുളത്ത് എത്തിയ വിദ്യാർത്ഥി താമസിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് അപകടം ഉണ്ടായത്.റാസിഖിൻ്റെ  തുടർ ചികിത്സക്കായാണ് ഗ്രാമത്തിലെ ജിസിസി ക്ലബ്ബ് അംഗങ്ങൾ തുക സംഭരിച്ചത്.കായികരംഗത്തിന് അപ്പുറത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ക്ലബ്ബ് മാതൃകയാണ് .കോവിഡ് മഹാമാരിക്കിടയിലും  റാസിഖിനെ സഹായിക്കാൻ മുന്നോട്ട് വന്ന ക്ലബ്ബിൻ്റെ കരുതൽ നന്മയുടെ കാരുണ്യമായി.ക്ലബ്ബ് ഹൗസിൽ വെച്ച്  പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത്  ചികിൽസ സഹായ സമിതി ചെയർമാനും തൃത്താല ബ്ലോക്ക് പഞ്ചായത്തംഗവുമായ ബാവ മാളിയേക്കലിന് സഹായധനം   കൈമാറി . കൺവീനർ എ.എം യൂസഫ്  , ക്ലബ്ബ് വൈസ് പ്രസിഡൻറുമാരായ സി.വി.മണികണ്ഠൻ , ഇക്ബാൽ  എം എ എന്നിവർ പങ്കെടുത്തു.