24 April 2024 Wednesday

പ്രകൃതിസംരക്ഷണം പ്രവാചകചര്യയുടെ ഭാഗമാണ്:ജലീൽ ആദൂർ

ckmnews

പ്രകൃതിസംരക്ഷണം പ്രവാചകചര്യയുടെ ഭാഗമാണ്:ജലീൽ ആദൂർ


കുന്നംകുളം:പരിസ്ഥിതി സംരക്ഷണത്തിനും കൃഷിക്കും ഇസ്ലാമിൽ വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. പ്രകൃതി പരിപാലനം ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അത് പ്രവാചകന്റെ ചര്യ കൂടിയാണെന്നും ജലീൽ ആദൂർ പറഞ്ഞു."പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക " എന്ന ശീർഷകത്തിൽ  SYS സംസ്ഥാനതലത്തിൽ നടത്തുന്ന 'നമുക്കൊരു മരം, നാളേക്ക് ഒരു ഫലം'  ക്യാമ്പയിന്റെ കുന്നംകുളം സോൺ തല ഉൽഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും പ്രകൃതിസംരക്ഷണത്തിന് വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ടെന്നും വായുവും,വെളളവും,ഭക്ഷണ വിഭവങളും തരുന്ന പ്രക്യതിയെ സംരക്ഷിക്കാൻ  എല്ലാവരും വളരെ ഉത്സാഹത്തോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രകൃതിദുരന്തങ്ങൾ തടയുന്ന ഇത്തരം പ്രവൃത്തികൾക്ക് മുന്നോട്ട് വരുന്ന സന്നദ്ധ സംഘങ്ങളുടെ പ്രവര്ത്തനങ്ങൾ പ്രശംസനീയമാണെന്നും SYS സാന്ത്വനം  മാത്യകപരമായ പ്രവര്ത്തനങ്ങളാണ് സംസ്ഥാനമൊട്ടാകെ നടത്തു ന്നതെന്നും ജലീൽ ആദൂര് പറഞ്ഞു.

മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ മുഹമ്മദ്‌ മുസ്‌ലിയാർ പ്രാർത്ഥന നിർവ്വഹിച്ചു.കുന്നംകുളം സോൺ സെക്രട്ടറി നിസാർമാസ്റ്റർ പരിസ്ഥിതി സംരക്ഷണസന്ദേശം അറിയിച്ചു.ലോകാവസാനം ഉറപ്പായാൽ പോലും ഒരു വൃക്ഷതൈ നടാൻ അവസരം ലഭിച്ചാൽ അത് വളരെ പ്രാധാന്യത്തോട് കൂടി നിർവ്വഹിക്കണമെന്നാണ് വിശുദ്ധ ഇസ്ലാമിന്റെ സന്ദേശമെന്ന് നിസാർമാസ്റ്റർ സന്ദേശപ്രഭാഷണത്തിലൂടെ അറിയിച്ചു.

കരീം ചുള്ളിയിൽ, മുസ്തഫ ആദൂർ എന്നിവർ പങ്കെടുത്തു.എം എം ഇസ്ഹാഖ് സഖാഫി, അലിഅഹ്സനി, ഉമർ സഖാഫി, ലത്തീഫ് നിസാമി, ഹാഫിള് നൗഷാദ് സഖാഫി,അബ്ദുൽ ഖാദർ മുസ്‌ലിയാർ പരുവക്കുന്ന്,  ശരീഫ് ബുഹാരി, സൈഫുദ്ദീൻ വെള്ളറക്കാട് , ജമാൽ ഖുതുബി, ശമീര് വെളളറക്കാട്, സാലിം വെള്ളത്തേരി എന്നിവർ ആശംസകൾ  അറിയിച്ചു.