28 March 2024 Thursday

ചങ്ങരംകുളംസാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പുസ്തക ചർച്ച അമ്പതാഴ്ചകൾ പൂർത്തിയാക്കി

ckmnews

ചങ്ങരംകുളംസാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പുസ്തക ചർച്ച അമ്പതാഴ്ചകൾ പൂർത്തിയാക്കി 


ചങ്ങരംകുളം:സാംസ്കാരിക സമിതി ഗ്രന്ഥശാല കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഓൺലൈനായി ആരംഭിച്ച പ്രതിവാര പുസ്തകചർച്ച അമ്പത് ആഴ്ചകൾ പിന്നിട്ടു. ഒ.വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവലിൽ നിന്ന് തുടങ്ങിയ ചർച്ച പി.പി രാമചന്ദ്രൻ്റെ കവിതകൾ എന്ന സമാഹാരത്തിൽ എത്തി നിൽക്കുന്നു. ഗ്രന്ഥശാലയുടെ സെക്രട്ടറിയും കഥാകൃത്തുമായ സോമൻ ചെമ്പ്രേത്തിൻ്റെ ആമുഖപ്രഭാഷണത്തോടെയാണ് എല്ലാ ചർച്ചകളും ആരംഭിക്കുന്നത്. മുൻ പ്രസിഡൻ്റ് എം. ശ്രീധരൻ മാസ്റ്റർ ഇപ്പോഴത്തെ പ്രസിഡൻ്റ് എം.എം ബഷീർ എന്നിവർ ചർച്ചയുടെ മോഡറേറ്ററായിരുന്നു. എ. വത്സല ടീച്ചർ, എം. നിദുല, ബിനി.എം എന്നിവർ ചർച്ചകളുടെ അവലോകനം നിർവ്വഹിക്കുന്നു. കെ.വി ശശീന്ദ്രൻ, ശങ്കരനാരായണൻ പന്താവൂർ, ബി. രാജലക്ഷ്മി, സൗമിനി, ചന്ദ്രിക രാമനുണ്ണി, പി.വേണുഗോപാൽ, പി.എസ് മനോഹരൻ, കൃഷ്ണൻ നമ്പൂതിരി, സി.എം ബാലാമണി, ടി.പി മുകുന്ദൻ, എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പുസ്തകചർച്ചയുടെ സർഗ്ഗാത്മക സാന്നിദ്ധ്യങ്ങളാണ്.