29 March 2024 Friday

പെട്രോൾ വില വർദ്ധനവിനെതിരെ ഡി വൈ എഫ് ഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

ckmnews

പെട്രോൾ വില വർദ്ധനവിനെതിരെ ഡി വൈ എഫ് ഐ

പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു


ചങ്ങരംകുളം: പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരായി ഡിവൈഎഫ്ഐ ചാലിശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെനേതൃത്വത്തിൽ   പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.കോവിഡ് മഹാമാരിക്കിടയിൽ  കേന്ദ്ര സർക്കാർ പെട്രോളിനും ,ഡീസലിനും വില വർദ്ധിപ്പിക്കുന്ന നടപടിയിൽ നിന്ന്  പിൻതിരിയണമെന്ന് യുവജന സംഘടന ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.സി പി.ഐ എം ലോക്കൽ കമ്മറ്റി ഓഫീസിനു മുന്നിൽ പ്രതിഷേധത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റിയംഗം കെ.എ പ്രയാൺ  , തൃത്താല ബ്ലോക്ക് സെക്രട്ടറിയേറ്റംഗം വി.എസ്.ശിവാസ് , ചാലിശ്ശേരി മേഖല പ്രസിഡൻ്റ് കെ.സി.നിമേഷ് , എസ്.എഫ്.ഐ തൃശൂർ ജില്ല വൈസ് പ്രസിഡൻറ് കെ.എസ് ഷിബിൻ എന്നിവർ പങ്കെടുത്തു.