28 March 2024 Thursday

വെളിയംകോട് ഗ്രാമപഞ്ചായത്തില്‍ സമ്പൂർണ്ണ വാക്സിനേഷൻ ക്യാമ്പ് ഇന്ന് തുടങ്ങും

ckmnews

വെളിയംകോട് ഗ്രാമപഞ്ചായത്തില്‍  സമ്പൂർണ്ണ വാക്സിനേഷൻ ക്യാമ്പ് ഇന്ന് തുടങ്ങും


എരമംഗലം:വെളിയംകോട് ഗ്രാമ പഞ്ചായത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ വിഭാഗത്തിലുള്ളവർക്ക്  വാക്സിനേഷൻ ക്യാമ്പിന് ഇന്ന് തുടങ്ങും തുടക്കം . 8 , 9 , 10  എന്നീ തിയ്യതികളിലാണ് ക്യാമ്പ് 

നിശ്ചയിച്ചിട്ടുള്ളത്  


പ്രവാസികൾ ,  18 നും , 44 വയസ്സിനുമുള്ളിലുള്ള ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവർ ,  ഹജ്ജിന് യാത്രയാവുന്നവർ ,  കിഡ്നി , കരൾ , ഹ്യദയ സംബന്ധമായ മറ്റ് അസുഖമുള്ളവർ , 40 തിനും 45 നും ഇടയിൽ പ്രായമുള്ളവർ  തുടങ്ങിയവർക്കാണ് ആദ്യ ഘട്ട ക്യാമ്പിന് തുടക്കമാവുന്നത് . 18 വാർഡുകളിലും  തെരെഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ്  റജിസ്ട്രേഷൻ നടത്തുക . പ്രവാസികൾ വിസ , പാസ്പോർട്ട്   എന്നിവയും 

മറ്റുള്ളവർ  അസുഖം തെളിയിക്കുന്നതിന് വേണ്ട രേഖകൾ , മൊബൈൽ ഫോൺ ,  എന്നിവ കൊണ്ടുവരേണ്ടതാണന്നും 

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും   കൂടുതൽ വിവരങ്ങൾക്ക്  വാർഡ് മെമ്പർമാരെ  സമീപിക്കാവുന്നതാണന്നും പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അറിയിച്ചു.