28 March 2024 Thursday

പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

ckmnews

പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.


ചങ്ങരംകുളം:നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടേയും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി സത്യൻ വാര്‍ഡ് മെമ്പര്‍ റഷീന സാഖിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.പൂച്ചപ്പടിയിലും പരിസര പ്രദേശങ്ങളിലും നിർദ്ധനരായ മറ്റു കുടുംബങ്ങള്‍ക്കുമായി 200 ഓളം പച്ചക്കറി കിറ്റാണ് വിതരണം ചെയ്തത്.ബ്രാഞ്ച് സെക്രട്ടറി റസാഖ്, മുൻ പഞ്ചായത്ത് മെമ്പര്‍ മധുസൂദനന്‍ മറ്റു മുതിര്‍ന്ന പാർട്ടി മെമ്പർമാരും പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ അംഗങ്ങളും  പങ്കെടുത്തു