21 March 2023 Tuesday

കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ പെട്ടു; മൂന്ന് പേർ മരിച്ചു

ckmnews

കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ പെട്ടു; മൂന്ന് പേർ മരിച്ചു


കണ്ണൂ‌ർ: കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ മൂന്ന് പേർ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആൽമരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആംബുലൻസിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 



പയ്യാവൂർ ചുണ്ടക്കാമ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവർ നിധിൻ രാജ് ഒ വി ( 40 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ബെന്നിയെന്നയാൾ ചികിത്സയിലാണ്.