28 March 2024 Thursday

നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഇടിച്ചു മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

ckmnews



എടപ്പാൾ: അയിലക്കാട്  നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലും ഇലക്ട്രിക് പോസ്റ്റിലിടിച്ച്  മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. നടുവട്ടം സ്വദേശികളായ ഷിബിൽ റഹ്മാൻ (19), അൻഷാദ് (20), നിഹാൽ (15) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച കാലത്ത് ഒമ്പത് മണിയോടു കൂടിയായിരുന്നു അപകടം. രണ്ട് പേരെ എടപ്പാളിലും ഒരാളെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.