28 March 2024 Thursday

ദുബായിൽ ഫുട്ബോൾ കളിക്കിടെ കൂട്ടായി സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ckmnews

ദുബായിൽ ഫുട്ബോൾ കളിക്കിടെ കൂട്ടായി സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മംഗലം കൂട്ടായി പരേതനായ പരീച്ചിന്റെപുരയ്ക്കൽ മാനുട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകൻ ഷുഹൈബ്(33) ആണു മരിച്ചത്.


പഴങ്ങളുടെ വ്യാപാരം നടത്തുന്ന കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ: അൻസി. മകൻ: സിയാദ്. മൃതദേഹം നാട്ടിലെത്തിച്ച് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദിൽ കബറടക്കും.