19 April 2024 Friday

ഓപ്പറേഷൻ പി ഹണ്ട് ചാവക്കാട് മേഖലയിൽനിന്നും കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മൂന്ന് മൊബൈല്‍ ഫോണുകൾ പിടികൂടി

ckmnews

ഓപ്പറേഷൻ പി ഹണ്ട് ചാവക്കാട് മേഖലയിൽനിന്നും കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മൂന്ന് മൊബൈല്‍ ഫോണുകൾ പിടികൂടി


കുന്നംകുളം:ഓപ്പറേഷൻ പി. ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ചാവക്കാട് മേഖലയിൽനിന്നും കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മൂന്ന് ഫോണുകൾ പിടികൂടി.ചാവക്കാട് അഞ്ചങ്ങാടി, പുത്തൻ കടപ്പുറം, ഇരട്ടപ്പുഴ എന്നീ പ്രദേശങ്ങളിലെ മൂന്നു വീടുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മൂന്ന് ഫോണുകൾ ചാവക്കാട് SHO കെ.പി ജയപ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം  പിടികൂടിയത്.സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് ഞായറാഴ്ച രാവിലെ ചാവക്കാട് പോലീസ് പരിശോധന നടത്തിയത്.