29 March 2024 Friday

ദേവനന്ദയുടെ മരണം നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു

ckmnews

കൊല്ലം:ആറുവയസ്സുകാരിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് യുവാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വീട്ടിലെത്തുമായിരുന്ന രണ്ട് പേരെയും സമീപവാസികളായ മറ്റ് രണ്ടു പേരെയുമാണ് ചോദ്യം ചെയ്തത്. അതേസമയം, വിശദമായ ഫോറൻസിക് റിപ്പോർട്ട് തിങ്കളാഴ്ച പോലീസിന് കൈമാറും.പതിനഞ്ചുകാരനും പതിനെട്ടുകാരനുമുൾപ്പെടെ 25 വയസ്സിൽ താഴെയുള്ള നാല് പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിൽ രണ്ടു പേർ സ്ഥിരമായി കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നവരാണ്. അടുത്ത ബന്ധുക്കളുമാണ് ഈ രണ്ട് യുവാക്കൾ. ദേവനന്ദയുടെ വീടിനു സമീപത്തെ മറ്റ് രണ്ട് യുവാക്കളെയും ചോദ്യം ചെയ്തു. ഇവരിൽ ചിലർ കുട്ടിക്കൊപ്പം മൊബൈലിൽ കളിച്ചിരുന്നുവെന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.