25 April 2024 Thursday

സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രില്‍ മാസത്തെ വിതരണം ജൂണ്‍ 8 വരെ നീട്ടി

ckmnews

തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് സാഹചര്യത്തില്‍ നല്‍കിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രില്‍ മാസത്തെ വിതരണം ഈ മാസം എട്ട് വരെ നീട്ടി. മെയ് മാസത്തെ റേഷന്‍ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.പഞ്ചസാര- 1 കി.ഗ്രാം, വെളിച്ചെണ്ണ അരലിറ്റര്‍, കടല, ചെറുപയര്‍, ഉഴുന്ന്- 500 വീതം, തുവരപ്പരിപ്പ്-150ഗ്രാം, തേയില, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കടുക്, ഉലുവ- 100 ഗ്രാം വീതം, ആട്ട- 1കിലോ എന്നിവയാണ് കിറ്റിലുള്ളത്.