20 April 2024 Saturday

മിന്നു കെട്ടി വെറും ഒരു മാസം, പുതുമോടി മാറും മുൻപേ പ്രിയപ്പെട്ടവന്‍ യാത്രയായി, തോരാക്കണ്ണീരില്‍ ലിന്റ

ckmnews

കോവിഡ് രണ്ടാം തരംഗത്തിലും ഭയപ്പെടുത്തുന്നത് ഉയര്‍ന്ന് നില്‍ക്കുന്ന മരണ നിരക്കാണ്. പലരുടെയും വേര്‍പാടുകള്‍ തീരാ വേദനയാവുകയാണ്. ആ വേര്‍പാടുകള്‍ക്ക് മുന്നില്‍ വിറങ്ങിലിച്ച്‌ നില്‍ക്കുകയാണ് ഉറ്റവരും ഉടയവരും. ഒരു ആശ്വാസ വാക്കുകളും കേള്‍ക്കാന്‍ പോലുമാകാത്ത അവസ്ഥ. ആ ഒരു അവസ്ഥയിലാണ് ലിന്റ.

കോവിഡിനെതിരെ മുന്നില്‍ നിന്നും പടവെട്ടിയ മുന്നണി പോരാളിയായിരുന്നു എല്‍സ്റ്റന്‍. ഒരു മാസം മുമ്ബായിരുന്നു എല്‍സ്റ്റനും ലിന്റയും തമ്മിലുള്ള വിവാഹം. ഏപ്രില്‍ 22നായിരുന്നു ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ ലിന്റയുമായി എല്‍സ്റ്റന്റെ വിവാഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച എല്‍സ്റ്റന്‍ കുഴഞ്ഞുവീണാണ് മരിച്ചത്. നാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു മാറാടി സ്വദേശിയായ ഇദ്ദേഹം.

വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുമ്ബേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ സജീവമായിരുന്നു എല്‍സ്റ്റണ്‍. രോഗികള്‍ക്ക് വേണ്ട അവശ്യ സഹായമെത്തിക്കാനും ആശുപത്രിയിലെത്തിക്കാനും മരുന്ന് വാങ്ങാനുമുള്‍പ്പെടെ സജീവമായി ഇടപെട്ടു വരികയായിരുന്നു എല്‍സ്റ്റണ്‍. ജൂണ്‍ ഒന്നിന് എല്‍സ്റ്റണ്‍ കോവിഡ് വാക്‌സീനെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീഴാണ് എല്‍സ്റ്റണ്‍ മരിച്ചത്.