29 March 2024 Friday

ഒരുലക്ഷത്തോളം രൂപയുടെ എം.ഡി.എം.എ. മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍

ckmnews

ആലുവ: എം.ഡി.എം.എ. മയക്കുമരുന്നുമായി ദമ്പതികള്‍ പോലീസിന്റെ പിടിയില്‍. മട്ടാഞ്ചേരി പുതിയറോഡ് ഭാഗത്ത് താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി കളപ്പുരയ്ക്കല്‍ കിഴക്കേതില്‍ സനൂപ് (24), ഭാര്യ റിസ്വാന ( 21) എന്നിവരെയാണ് പിടിയിലായത്. ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസില്‍ ലഹരിമരുന്നുമായി ദമ്ബതികള്‍ യാത്രചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ എം.ഡി.എം.എ.യ്ക്ക് ഒരുലക്ഷത്തോളം രൂപ വിലവരുമെന്നു പോലീസ് അറിയിച്ചയു. അറസ്റ്റിലായ സനൂപ് വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസില്‍ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. അശ്വകുമാര്‍, ആലുവ എസ്.എച്ച്‌.ഒ പി.എസ്. രാജേഷ്, എസ്.ഐ. മാരായ ആര്‍. വിനോദ്, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ.മാരായ കെ.എ. ഷിഹാബ്, ഷൈജ ജോര്‍ജ്, സി.പി.ഒ. മാരായ മുഹമ്മദ് അമീര്‍, പി.എ. അന്‍സാര്‍, സൗമ്യമോള്‍, ഡാന്‍സഫ് ടീം എന്നിവരുമുണ്ടായിരുന്നു.