29 March 2024 Friday

മഹാത്മ സോഷ്യൽ ബ്രിഗേഡ് - ഭക്ഷ്യ കിറ്റ് വിതരണം നടത്തി

ckmnews



ചങ്ങരംകുളം:നന്നംമുക്കിലും പരിസര പ്രദേശത്തും സമാനതകൾ ഇല്ലാത്ത സേവനപ്രവർത്തനം നടത്തുന്ന *മഹാത്മ സോഷ്യൽ ബ്രിഗേഡ് (MSB)* നന്നംമുക്ക് ഏരിയയിൽ 400 വീടുകളിലേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. കഴിഞ്ഞ രണ്ട് വർഷമായി വേനലിൽ കുടിവെള്ളവിതരണം നടത്തുന്ന MSB ഈ വർഷവും കഴിഞ്ഞ ഏപ്രിൽ മാസം 17മുതൽ രണ്ട് വാഹനങ്ങളിൽ ആയി പ്രതിദിനം 17,000 ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചു നടന്ന ഭക്ഷ്യകിറ്റ് വിതരണോദ്ഘാടന പരിപാടിയിൽ കലാം പന്തേൻകാടൻ, അബ്ദുള്ള കെവി,നസീർ കെവി, മുഹമ്മദ് ഓളങ്ങാട്, അബ്ദുട്ടി കെവി, സൈഫുദ്ധീൻ, സുബൈർ കെഎം,  ജലാൽ പന്തേൻകാടൻ, സുധീഷ്, മിറാഷ്, അബ്ദുൾറഹ്മാൻ കെഎം എന്നിവർ സംബന്ധിച്ചു.