23 April 2024 Tuesday

ചങ്ങരംകുളം സ്വദേശിയായ പോളിടെക്നിക് വിദ്യാര്‍ത്ഥി വാക്സിന്‍ ചലഞ്ചിലേക്ക് സമ്മാനിച്ചത് മത്സ്യം വിറ്റ് സമ്പാദിച്ച 10000 രൂപ

ckmnews

ചങ്ങരംകുളം സ്വദേശിയായ പോളിടെക്നിക് വിദ്യാര്‍ത്ഥി വാക്സിന്‍ ചലഞ്ചിലേക്ക് സമ്മാനിച്ചത് മത്സ്യം വിറ്റ് സമ്പാദിച്ച 10000 രൂപ


ചങ്ങരംകുളം:പാലക്കാട് ഗവണ്‍മെന്റ് പോളിടെക്നിക് വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് സമ്മാനിച്ചത് മത്സ്യം വിറ്റ് സമ്പാദിച്ച 10000(പതിനായിരം) രൂപ.പൊന്നാനി കോസ്റ്റല്‍ സ്റ്റേഷനിലെ എസ്ഐയും ചങ്ങരംകുളത്ത് താമസക്കാരനുമായ ആല്‍ബര്‍ട്ടിന്റെ മകന്‍  അതുൽ ആൽബർട്ട് ആണ് Sea to Door എന്ന ഒൺ ലൈൻ മത്സ്യവ്യാപാരത്തിലൂടെ സമ്പാദിച്ച  പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർക്കാത്ത ശുദ്ധമായ പൊന്നാനി മീൻ വീടുകളിൽ എത്തിച്ചു നൽകുന്ന വിപണ രീതിയാണ് അതുലിൻ്റെ Sea to door.എടപ്പാൾ, നെല്ലിശേരി,കോലളമ്പ്, കാളാച്ചാൽ, പന്താവൂർ, പെരുമുക്ക്, മൂക്കുതല, നന്നംമുക്ക്, കോക്കൂർ, വളയംകുളം മേഖലകളിലായി 160 ഓളം ഉപഭോക്താക്കൾ അതുല്‍ എത്തിച്ച് നല്‍കുന്ന പൊന്നാനി മീനിൻ്റെ രുചിയറിഞ്ഞു വരുന്നുണ്ട്.ആലപ്പുഴ സ്വദേശിയായിരുന്ന ആല്‍ബര്‍ട്ട് പോലീസില്‍ ജോലി ലഭിച്ചതോടെയാണ് ചങ്ങരംകുളത്ത് എത്തിയത്.പിന്നീട് കുടുംബത്തോടൊപ്പം ചങ്ങരംകുളത്താണ് താമസിച്ച് വരുന്നത്.