29 March 2024 Friday

കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിൽ ലോക പരിസ്ഥിതിദിനചാരണം

ckmnews

കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിൽ ലോക പരിസ്ഥിതിദിനചാരണം


ചങ്ങരംകുളം :കക്കിടിപ്പുറം അൽ ഫലാഹ് എ എം എം ഇംഗ്ലീഷ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ സ്പെഷ്യൽ ഓൺലൈൻ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അനുകൃഷ്ണൻ ആർ ന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി അൽ ഫലാഹ് എ. എം. എം എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ പരിപാടി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ, അധ്യാപകരായ ഇബ്രാഹിം മാസ്റ്റർ അമയിൽ, സി എ അസൈനു, സിന്ധു എൻ പി,ദേവകി പി പി,രതി എ കെ എന്നിവരും വിദ്യാർത്ഥികളായ റിൽവാൻ അലി, ഫർഹാൻ പി എം, ഫാത്തിമ ഹിബ 

തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ഗോപിക ടി ജി, ബാസില ശിഫ എന്നിവർ സ്കൂളിൽ എത്തി വൃക്ഷ തൈകൾ നട്ടു, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും സ്വന്തം വീടുകളിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി.