20 April 2024 Saturday

പൊന്നാനി മണ്ഡലം കോണ്‍ഗ്രസ്സ് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

ckmnews


പൊന്നാനി: ഈ കൊറോണ കാലത്ത് കാർഷക തൊഴിലാളി  മൽസ്യതൊഴിലാളി തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികളും അനുഭവിക്കുന്ന പട്ടിണിക്കും ദുരിതങ്ങൾക്കും പരിഹാരം കാണുവാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് ഇന്ന് പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പൊതുമരാമത്ത് വകുപ്പ്  ഓഫീസിന് മുൻപിൽ നടന്ന കുത്തിയിരിപ്പ് സമരം ഡി.സി.സി ജന:സെക്രട്ടറി ടി.കെ.അഷറഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.അഅബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി.സേതുമാധവൻ,ഏ.പവിത്രകുമാർ,കെ.ജയപ്രകാശ് , പി.ഹസ്സൻ കോയ, ടി.വി.എം.ബാവ,ഫൈസൽ ബാജി, സതീഷൻ പള്ളപ്രം, രാജ്കുമാർ കുറ്റിക്കാട്, കേശവൻ കൈലാസംകളം, വസുധരൻ എന്നിവർ നേതൃത്വം നൽകി.

പൊന്നാനി ഭാരതപുഴയുടെ തീരത്ത് പുതുതായി നിർമ്മിച്ച കർമ്മ റോഡിന്റെ തകർച്ചയിലും അശാസ്ത്രീയ നിർമ്മാണത്തിലും അഴിമതിയിലും അന്വേഷണം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് പ്രളയ  കാലത്തും പൊന്നാനിയുടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതും നുറുകണക്കിന്  വീടുകൾ മുങ്ങുകയും ചെയ്തത് ഈ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം മൂലമാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.