28 March 2024 Thursday

ജൂൺ 5 - ലോക പരിസ്ഥിതി ദിനം:വെളിയംകോട് ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈ നടൽ നടന്നു

ckmnews

ജൂൺ 5 - ലോക പരിസ്ഥിതി ദിനം:വെളിയംകോട്  ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈ നടൽ നടന്നു


എരമംഗലം:വെളിയംകോട്  ഗ്രാമ പഞ്ചായത്ത് തല വൃക്ഷ തൈ നടൽ വെളിയംകോട് ന്യൂ  ജി .എൽ . പി സ്കൂളിൽ  ( താവളകുളം  ) 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . സർവ്വ ചരാചരങ്ങൾക്കും വേണ്ടി സ്യഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാൻ നാമോരുത്തർക്കുമുള്ള ഉത്തരവാദിത്വം ഈ പരിസ്ഥിതി ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നതാണന്ന്  കല്ലാട്ടേൽ ഷംസു പറഞ്ഞു.  വാർഡ് മെമ്പർ സുമിത രതീഷ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി  കെ. കെ. രാജൻ ,  സ്കൂൾ പ്രധാനധ്യാപിക ഇൻ ചാർജ് കെ. ശ്രീജ , ഫസീല ടീച്ചർ , എം. ജി. എൻ. ആർ . ജി. എസ് ഓവർസിയർ വി. എ . സലാം , പി.ടി. എ . പ്രസിഡന്റ് കെ. റഷീദ് , മുൻ വാർഡ് മെമ്പർ പി.വി. മുഹമ്മദ് , കബീർ പാങ്ങയിൽ ,  എന്നിവർ പങ്കെടുത്തു.വാർഡ് തലത്തിലുള്ള ഉദ്ഘാടനം വാർഡ് മെമ്പർ മാർ നിർവ്വഹിച്ചു.