28 March 2024 Thursday

ആറുവയസുകാരിയെ കൊലപ്പെടുത്തിയത് മാങ്ങയുടെ ​പേരില്‍​; ഒമ്ബതും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ അറസ്​റ്റില്‍

ckmnews

ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ അറസ്​റ്റില്‍. ഒമ്ബതും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ വെസ്​റ്റ്​ സിംഗ്​ഭും ജില്ലയിലാണ്​ രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്​. മാമ്ബഴം മോഷ്​ടിച്ചെന്നാരോപിച്ചാണ് കൊലപാതകമെന്നാണ് റിപ്പോര്‍ച്ചുകള്‍. മരിച്ച കുട്ടി മാങ്ങ പറിക്കുന്നതിനിടയില്‍ സഹോദരിമാര്‍ മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതികളുടെ പറമ്ബില്‍ നിന്ന്​ മാങ്ങപറിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തില്‍ കൂടുതല്‍ വ്യക്​തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ്​ പറഞ്ഞു. കൊലപാതകം,​ തെളിവ്​ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കസ്​റ്റഡിയിലെടുത്ത കുട്ടികളെ റിമാന്‍ഡ്​ ഹോമിലേക്ക്​ മാറ്റിയതായി ചക്രധാര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള പ്രവീണ്‍ കുമാര്‍ പറഞ്ഞു.