20 April 2024 Saturday

സംസ്ഥാനത്ത് 5 പേര്‍ക്കു കൂടി കോവിഡ്-19; ചികിത്സയിലുള്ളത് 32 പേര്‍

ckmnews



തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ചുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.പോസിറ്റീവായതിൽ മൂന്നുപേർ മലപ്പുറം സ്വദേശികളാണ്. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നാലുപേർ വിദേശത്തുനിന്നു വന്നതാണ്. ഒരാൾ ചെന്നൈയിൽനിന്ന് വന്നതാണ്. സംസ്ഥാനത്ത് ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല.ഇതുവരെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേർ നിലവിൽ ചികിത്സയിലാണ്. 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31,143 പേർ വീടുകളിലും 473 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.ഇതുവരെ 38,547 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 37,727 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 3914 സാമ്പിളുകൾ പരിശോധിച്ചതിൽ 3894 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 34 ഹോട്ട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം,ആലപ്പുഴ,കൊല്ലം ജില്ലകളിൽ നിലവിൽ ആരും കോവിഡ്-19ന് ചികിത്സയിലില്ല. മലപ്പുറം സ്വദേശിയായ വ്യക്തിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്.