24 April 2024 Wednesday

അഞ്ച് ദിവസം കടുത്ത നിയന്ത്രണം കനത്ത മഴയിലും ശക്തമായ പരിശോധന

ckmnews

അഞ്ച് ദിവസം കടുത്ത നിയന്ത്രണം കനത്ത മഴയിലും ശക്തമായ പരിശോധന


സംസ്ഥാനത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ പോലീസ് പരിശോധ ശക്തമാക്കി.അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും യാത്രാനുമതി.കനത്ത മഴയിലും പോലീസിന്റെ വാഹന പരിശോധ തുടരുകയാണ്.ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതാണ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ കാരണം.


കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി രോഗികളുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സ്ഥാപനങ്ങളൊന്നും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴര വരെ തുറന്ന് പ്രവര്‍ത്തിക്കാം.