20 April 2024 Saturday

സന്നദ്ധ സേവന രംഘത്ത് കോക്കൂരിൽ വനിത സംഘവും സജീവം

ckmnews

സന്നദ്ധ സേവന രംഘത്ത് കോക്കൂരിൽ വനിത സംഘവും സജീവം


ചങ്ങരംകുളം:സന്നദ്ധ സേവന രംഘത്ത് സജീവമായി കോക്കൂരിൽ വനിത സംഘവും.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും സന്നദ്ധ സേവന പ്രവർത്തനത്തിനും വേണ്ടി ടീം വെൽഫെയറിന് കീഴിൽ രൂപീകരിച്ച പതിനഞ്ചംഗ വനിത സംഘമാണ് സേവനരംഗത്ത് സജീവമാകുന്നത്.നിർദ്ധരരായ പത്ത് രോഗികൾക്ക് ഒരു മാസത്തേക്കുള്ള മരുന്ന്  സൗജന്യമായി വിതരണം ചെയ്താണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.അണു നശീകരണം ,ഭക്ഷണ കിറ്റ് വിതരണം രോഗീപരിചരണം  തുടങ്ങിയ പ്രവർത്തനങ്ങളും സംഘം നടത്തി വരുന്നുണ്ട്.സീനത്ത് കോക്കൂർ ,റബീന ,അദീ ബ വളയംകുളം ,ഷാഹിദ ഗഫൂർ ,സൗദ എന്നിവർ മരുന്ന്  വിതരണത്തിന് നേതൃത്വം നൽകി