25 April 2024 Thursday

തൊഴിലുറപ്പ് തൊഴിലാളി തൊഴിൽ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

ckmnews


ചങ്ങരംകുളം:തൊഴിലുറപ്പ് തൊഴിലാളി തൊഴില്‍ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ ചെറവല്ലൂർ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന മോഹനൻ (52)എന്ന കരുവാൻ മോഹനനാണ് ഇന്ന് ചെറവല്ലൂർ തുരുത്തുമ്മൽബണ്ടു റോഡിൽ  കയർ ഭൂവസ്ത്രജോലിയിൽ  ഏർപ്പെട്ടസമയത്തു തൊഴിൽ സ്ഥലത്ത് കുഴഞ്ഞു വീണത്. ഉടൻതന്നെ കൂടെ ജോലി ചെയ്തിരുന്ന മറ്റ്‌ തൊഴിലാളികൾ ചങ്ങരംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇന്ന് ചെറവല്ലൂർ തുരുത്തുമ്മൽ ബണ്ടു റോഡിൽ കയർ ഭൂവസ്ത്ര തൊഴിലിൽ 15 ഓളം തെഴിലാളികൾ കോവിഡ് 19 മൂലം കൃത്യമായി സാമൂഹിക അകലം പാലിച്ചു കൊണ്ട് ജോലിയിൽ ഏർപ്പെട്ട സമയത്തു ഇദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ  തന്നെ ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.ഭാര്യ സ്മിത മക്കൾ:മിഥുൻ, മിഥേഷ്.സംസ്കാരം വീട്ട് വളപ്പിൽ നടക്കും