28 March 2024 Thursday

തണലൊരുക്കാം മണ്ണിനും മനുഷ്യനും " ക്യാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് പരിസ്ഥിതി ദിനാചരണം നടത്തി

ckmnews

"തണലൊരുക്കാം മണ്ണിനും മനുഷ്യനും " ക്യാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് പരിസ്ഥിതി ദിനാചരണം നടത്തി


എടപ്പാൾ :യൂത്ത് ലീഗ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി "തണലൊരുക്കാം മണ്ണിനും മനുഷ്യനും " ക്യാമ്പയിന്റെ  വട്ടംകുളം പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ് നിർവഹിച്ചു.ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പ്രവർത്തകരും വീടുകളിൽ മരത്തൈ നട്ട്  പങ്കാളിയാവും.പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പിവി ഷുഹൈബ് ഹുദവി അധ്യക്ഷത വഹിച്ചു.തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ്, എംഎസ്എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, സജീർ എംഎം, ജാഫർ പോട്ടൂർ, ബസിത്ത് ആലത്തൂർ എന്നിവർ സംബന്ധിച്ചു