28 March 2024 Thursday

ലോക്ക്ഡൗണ്‍ നിയന്ത്രണം:മദ്യം കിട്ടാനില്ല വാറ്റുകാര്‍ക്ക് ചാകര ചാലിശ്ശേരി പോലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത് എൺപത് ലിറ്റര്‍ വാഷ്

ckmnews

ലോക്ക്ഡൗണ്‍ നിയന്ത്രണം:മദ്യം കിട്ടാനില്ല വാറ്റുകാര്‍ക്ക് ചാകര


ചാലിശ്ശേരി പോലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത് എൺപത് ലിറ്റര്‍ വാഷ്


ചങ്ങരംകുളം:ചാലിശ്ശേരി പോലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത് എൺപത് ലിറ്റര്‍ വാഷ്.തിരുമിറ്റക്കോട് പഞ്ചായത്ത്  അകിലാണത്ത്     ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ചാലിശ്ശേരി ജനമൈത്രി പോലീസും എക്സൈസും ചേർന്ന് നടത്തിയ റെയ്ഡില്‍ എൺപത് ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മദ്യശാലകള്‍ അടഞ്ഞ് കിടന്നതോടെയാണ് പ്രദേശത്ത് വ്യാജവാറ്റുകാര്‍ സജീവമാകുന്നത്.സ്റ്റേഷൻ എസ് എച്ച് ഒ ശശീന്ദ്രൻ മേലതിലിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്.ഒഴിഞ്ഞ പറമ്പിൽ  വാറ്റ് കുടങ്ങളിൽ നിറച്ച് നിലത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.പിടികൂടിയ വാഷ്  നശിപ്പിച്ചു. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് വാഷ് പിടികൂടുന്നത്.ലോക് ഡൗണിൻ്റെ മറവിൽ സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ നടക്കുന്ന വ്യാജവാറ്റ് ഉണ്ടാക്കുന്നവർക്കെതിരെ  കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസും ,എക്സൈസും  പറഞ്ഞു.ചാലിശ്ശേരി പോലീസ് എസ് എച്ച് ഒ  ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിൽ  ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ,രതീഷ്  വി.ആർ , സിവിൽ പോലീസ് ഓഫീസർ വിമൽ ചന്ദ്രൻ ,സനൂപ് , എക്സൈസ് ഇൻസ്പെക്ടർ അഭിദാസ് പി  , പ്രിവന്റീവ് ഓഫീസർ ഓസ്റ്റിൻ കെ.ജെ  ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് ,ഫ്രനെറ്റ് ഫ്രാൻസിസ് , സാജൻ സി ,ഡ്രൈവർ രാജേഷ് വി എന്നിവരും   പരിശോധനയിൽ ഉണ്ടായി.