19 April 2024 Friday

സൗദ്യയില്‍ കോവിഡ് ബാധിച്ച് കടവല്ലൂര്‍ സ്വദേശി മരിച്ചു

ckmnews


ചങ്ങരംകുളം:സൗദിയില്‍  കോവിഡ് - 19 ബാധിച്ച് കടവല്ലൂർ സ്വദേശിമരിച്ചു.കടവല്ലൂര്‍  പട്ടിയാമ്പുള്ളി പരേതനായ ബാലന്‍മകൻ ഭാസി (60) ആണ് മരിച്ചത്.കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെയാണ് ഭാസിയുടെ മരണം സംഭവിച്ചത്.കഴിഞ്ഞ ആഗസ്റ്റിലാണ് അവസാനമായ് ലീവിന് വന്നത്.ഭാര്യ: ഷീജ.

മക്കൾ: ജീബിൽ, ദിൻന.

മാതാവ്: ജാനകി.