23 April 2024 Tuesday

കാമുകിയുടെ വിവാഹദിനത്തില്‍ പെണ്‍വേഷലെത്തി കാമുകന്‍; പിന്നീട് സംഭവിച്ചത് നാടകീയ സംഭവങ്ങള്‍

ckmnews

വിവാഹദിനത്തില്‍ കാമുകിയെ കാണാന്‍ പെണ്‍വേഷം ധരിച്ചെത്തി കാമുകന്‍. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ് രസകരമായ സംഭവമുണ്ടായത്.വിവാഹദിനത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ് കാമുകന്‍ വീട്ടിലെത്തിയത്.


വീട്ടിലെത്തി നേരെ പെണ്‍കുട്ടിയുടെ മുറിയില്‍ചെന്ന് കാമുകിയെ കാണാനായിരുന്നു യുവാവിന്റെ തീരുമാനം. എന്നാല്‍ വീട്ടിലെത്തിയ സ്ത്രീയുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു.


എന്നാല്‍ സംസാരിക്കുന്നതിനിടെ കാമുകന്റെ വെപ്പുമുടി അഴിഞ്ഞുപോകുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കൈയോടെ പിടികൂടി ബന്ധുക്കള്‍.


സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം.


ബന്ധുക്കള്‍ യുവാവിന്റെ വിഗ്ഗ് എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹം നടത്തുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.


ബന്ധുക്കള്‍ പൊലീസിനെ അറിയിക്കാന്‍ ഒരുങ്ങിയതോടെ വീടിന് പുറത്ത് ബൈക്കില്‍ കാത്തിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് കടന്നുകളയുകയായിരുന്നു.