25 April 2024 Thursday

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഷൂട്ടിങ്ങ്; സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

ckmnews

തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിങ് നടത്തിയ സംഭവം . വര്‍ക്കലയിലെ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരും അറസ്റ്റില്‍.നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ റിസോര്‍ടില്‍ ഷൂടിങ് നടത്തുന്നു എന്ന പോലീസ് രഹസ്യ വിവരം ലഭിച്ചിരുന്നു . തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. കൂടാതെ റിസോര്‍ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്തു. ലോക് ഡൗണ്‍ ലംഘനം നടത്തി സീരിയല്‍ ഷൂടിംഗ് നടത്തിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ലോക്കഡോണിന്റെ ഭാഗമായി ഷൂട്ടിങ്ങ് ഉള്‍പെടെ ആള്‍ക്കൂട്ടം കൂടാന്‍ സാധ്യതയുള്ള പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു ഷൂട്ടിങ്ങ് നടത്തിയത് .