08 December 2022 Thursday

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം:കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല

ckmnews

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം:കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല


04-06-2021 മുതൽ  05-06-2021 വരെ:  കേരള-കർണാടക തീരങ്ങളിലും , ലക്ഷദ്വീപ് പ്രദേശങ്ങളിലും  മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ  മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.


*പ്രത്യേക ജാഗ്രത നിർദേശം*


04.06.2021 - 05.06.2021: കന്യാകുമാരി തീരം , ഗൾഫ് ഓഫ് മാന്നാർ  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


04.06.2021 മുതൽ 08.06.2021 വരെ: തെക്ക്-പടിഞ്ഞാറൻ അറബിക്കടലിൽ  മണിക്കൂറിൽ 40 മുതൽ 50  കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


*മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.*


*പുറപ്പെടുവിച്ച സമയം 04/06/2021, 01.30 PM*


*IMD-KSEOC-KSDMA*

ckmnews