28 March 2024 Thursday

പ്രധാനമന്ത്രിക്ക് വധഭീഷണി; 22കാരന്‍ അറസ്റ്റില്‍

ckmnews

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ 22കാരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ കജൂരി ഖാസിലാണ് സംഭവം. പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച ശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഭീഷണി സന്ദേശമെത്തിയത്.

'ഞാന്‍ മോദിയെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കജൂരി ഖാസില്‍നിന്ന് 22കാരനായ സല്‍മാന്‍ എന്നയാളെ പിടികൂടുകയായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് ജയിലില്‍ പോകാന്‍ ആഗ്രഹമുള്ളതിനാലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് സല്‍മാന്‍ പറഞ്ഞു.