25 April 2024 Thursday

ബൈക്ക് മോഷ്ടിച്ച്‌ പൊളിച്ച്‌ വില്‍പ്പന: മൂന്നു പേര്‍ പിടിയില്‍

ckmnews

കൊച്ചി: ബൈക്ക് മോഷ്ടിച്ച്‌ പൊളിച്ചു വില്‍പ്പന നടത്തിയ മൂന്നുപേര്‍ പോലിസിന്റെ പിടിയില്‍. നെല്ലിക്കുഴി ചാത്തനാട്ട് വീട്ടില്‍ റഫീസ് (24), ഇരമല്ലൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടില്‍ ഫൈസല്‍ (25) എന്നിവരാണ കോതമംഗലം പോലിസിന്റെ പിടിയിലായത്.

നെല്ലിക്കുഴിയിലെ ഒരു തടിമില്ലില്‍ വച്ചിരുന്ന ബൈക്ക് ഈ സംഘം മറ്റൊരു ബൈക്കില്‍ കെട്ടിവലിച്ചു കൊണ്ടു പോവുകയും, തുടര്‍ന്ന് വാഹനം പൊളിച്ച്‌ കുറച്ച്‌ ഭാഗം തങ്കളത്തുള്ള ആക്രിക്കടയില്‍ വില്‍പന നടത്തുകയായിരുന്നു. ബാക്കി ഭാഗം പ്രതികളുടെ വീട്ടില്‍ നിന്നും, പാറമടയില്‍ നിന്നും പോലിസ് കണ്ടെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് മോന്‍, സിപി ഒ ഷിയാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.