19 April 2024 Friday

ഹരിത മുറ്റം ക്യാമ്പയിൻ :മണ്ണിലിറങ്ങി എസ് വൈ എസ് പ്രവർത്തകർ

ckmnews



ചങ്ങരംകുളം :പച്ച മണ്ണിൻ്റെ ഗന്ധമറിയുക പച്ച മനുഷ്യൻ്റെ രാഷ്ട്രീയം പറയുക "എന്ന സന്ദേശത്തിൽ ജൂൺ ഏഴ് വരെ നടക്കുന്ന എസ് വൈ എസ് ഹരിത മുറ്റം ക്യാമ്പയിൻ എടപ്പാൾ സോണിൽ തുടക്കമായി.ക്യാമ്പയിൻ്റെ ഭാഗമായി ഹരിത മുറ്റങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ സോൺ തല ഉദ്ഘാടനം ജനറൽ സെക്രട്ടറി പി പി നൗഫൽ സഅദി നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് പ്രവർത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ച് പിടിപ്പിച്ച് ഹരിതാഭമാക്കുകയാണ് ലക്ഷ്യം,കൃഷി, പരിസ്ഥിതി ബോധവൽക്കരണം, ജൈവ വളം തയ്യാറാക്കൽ,മഴ വെള്ളം ശേഖരിക്കൽ, കിണർ റീചാർജ് ,തുടങ്ങിയവയും അനുബന്ധമായി നടക്കും.പരിസ്ഥിതി ദിനത്തിൽ വരും തലമുറക്ക് കൂടി ഫലം ലഭിക്കുന്ന നിലയിൽ വ്യാപകമായി വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കും.