19 April 2024 Friday

പന്താവൂർ ശാഖാ എംഎസ്എഫ് കമ്മിറ്റിയുടെ കീഴിൽ കുട്ടികൾക്കായി സ്വീറ്റ്സ് ബോക്സ് വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:പന്താവൂർ ശാഖാ എംഎസ്എഫ് കമ്മിറ്റിയുടെ കീഴിൽ കുട്ടികൾക്കായി സ്വീറ്റ്സ് ബോക്സ് വിതരണം ചെയ്തു.വിതരണോദ്ഘാടനം വാർഡ് മെമ്പർ സികെ അഷ്റഫ് നിർവ്വഹിച്ചു.കോവിഡ് മഹാമാരിയിൽ ജാഗ്രതയോടെ കഴിയുന്ന (350) മുന്നൂറ്റി അമ്പതോളം വീടുകളിലേക്ക് സ്വീറ്റ്ബോക്സ് എത്തിച്ചു നൽകി.ബിസ്കറ്റ്, മിഠായി, മാസ്ക് തുടങ്ങിയ സാധനങ്ങൾ ഉൾപ്പെടുന്ന ബോക്സ് ശിഹാബ്തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ,ഗ്ലോബൽ KMCC പന്താവൂർ യൂനിറ്റാണ് കുട്ടികൾക്കായി ഒരുക്കിയത്.ചടങ്ങിൽ പന്താവൂർ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉണ്ണി ഹാജി, വൈ: പ്രസിഡന്റ് കെവി ആലി കുട്ടി, സിക്രട്ടറി ഹംസത്ത്,KMCC നേതാക്കളായ നാസർ സിപിഅബ്ദു റഹ്മാൻ കെവിഅഷ്റഫ് സിപിഹനീഫ സിപിപഞ്ചായത്ത് യൂത്ത് ലീഗ് സിക്രട്ടറി ബഷീർ കെവിഎം ,ശാഖാ യൂത്ത് ലിഗ് സെക്രട്ടറി സ്വാദിഖ്, സുഹൈൽ എംഎഹ്എഫ് പ്രസിഡന്റ് മുഹ്സിൻ എന്‍വിസെക്രട്ടറി വാജിദ് എൻവിഅജ്മൽ കെവി എന്നിവർ സംബന്ധിച്ചു