25 April 2024 Thursday

രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവ് തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്

ckmnews

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവ് തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില 92 രൂപ 4 പൈസയായി ഉയര്‍ന്നു. പെട്രോള്‍ വില 96 രൂപ 47 പൈസ. കൊച്ചിയില്‍ പെട്രോള്‍ 94.86 രൂപയും, ഡീസല്‍ 90.27 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വില വര്‍ധിക്കുന്നത് വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ധനവില തടഞ്ഞു നിര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് നേരത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.