29 March 2024 Friday

ഓൺ ലൈൻ പ0നത്തിന് തോംസ് മാതസ് സൊല്യൂഷൻ സൗജന്യ ആപ്പ് അദ്ധ്യാപകൻ തോംസൺ കെ വർഗ്ഗീസിൻ്റെ കണ്ടുപിടുത്തം മാതൃകയായി.

ckmnews

ഓൺ ലൈൻ പ0നത്തിന് 

തോംസ് മാതസ് സൊല്യൂഷൻ 

സൗജന്യ ആപ്പ് 


അദ്ധ്യാപകൻ തോംസൺ കെ വർഗ്ഗീസിൻ്റെ കണ്ടുപിടുത്തം മാതൃകയായി.


ചങ്ങരംകുളം: :കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ ഗണിത പഠനം എളുപ്പമാക്കാൻ   തോംസ് മാതസ് സൊല്യൂഷൻസ് സൗജന്യ  ആപ്മായി    അദ്ധ്യാപകൻ തോംസൺ കെ വർഗ്ഗീസ് മാതൃകയാകുന്നു.


കോവിഡ് മഹാമാരിയിൽ  കുട്ടികളെല്ലാം  വീട്ടിനുള്ളിൽ ഓൺലൈൻ പഠനം തുടരുന്ന   അവസരത്തിലാണ്  അവരുടെ ഗണിത പഠനത്തിൽ സഹായിക്കാനാണ്  പാലക്കാട് ജില്ലയിലെ ആനക്കര  ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ  പദ്ധതി ഒരുക്കിയത്.


സ്വകാര്യ മേഖലയിൽ പല വിദ്യഭ്യാസ സ്ഥാപനങ്ങളും വൻ തുക സ്വീകരിച്ചാണ് ആപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നത് .


 പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സാധാരണക്കാരായ കുട്ടികളിൽ അധികവും ഉപയോഗിക്കുന്നത് 

  സാധാരണ സ്മാർട്ട് ഫോണാണ്. 


 ഫോണിന്റെ സ്റ്റോറേജ് വേഗം തീർന്നു പോകുന്നതാണ് പ0നത്തിന് ഏറെ പ്രതി സന്ധി.


 രക്ഷിതാക്കളുടെ ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് മാതപിതാക്കളുടെ     ഒഴിവു സമയത് മാത്രമാണ് പഠനകാര്യങ്ങൾക്കായി ഫോൺ ലഭിക്കുന്നത്. 


ഈ സാഹചര്യങ്ങൾ മറികടക്കാൻ ആണ് ഐടി യിലും ഏറെ താൽപര്യമുള്ള ഗണിത അധ്യാപകൻ കഴിഞ്ഞ രണ്ട് വർഷത്തെ ശ്രമഫലമായി  നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും   രണ്ട് മാസത്തെ ശമ്പളം തുക ചിലവഴിച്ചും  ആപ് പുറത്തിറക്കുന്നത്.


പ്രവേശനോൽസവ ദിവസം ജൂൺ ഒന്നിന്

 ഗൂഗിൾപ്ലേ  സ്റ്റോറിൽ പ്രസിദ്ധീകരിക്കുന്ന ആപ്പ് സൗജ്യന്യമായി  കുട്ടികൾക്ക് ആപ്  ഡൌൺലോഡ് ചെയ്യാൻ കഴിയും 


 ഗവൺമെന്റിന്റെ വിക്‌ടേഴ്‌സ് ചാനൽ ക്ലാസ് കഴിയുമ്പോൾ അതിന്റെ തുടർ പ്രവർത്തനങ്ങൾ ആപ്പിൾ ലഭ്യമാവുന്ന രീതിയിൽ ആണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്പിൽ തത്സമയം ക്ലാസ് കാണുന്നതിനുള്ള സൗകര്യവും , ഒരേ സമയം പതിനായിരം പേർക്ക് പങ്കെടുക്കുവാനും സാധിക്കും .


 കൂടാതെ പാഠ പ്രവർത്തനങ്ങൾ  കൊടുക്കുന്നതിനും ,വിലയിരുത്തുവാനും   ചെറിയ പരീക്ഷകൾ നടത്തുവാനും  സൗകര്യം  ഉണ്ട്.


 ആരംഭത്തിൽ  ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കാണ് ആപ്പ്  ഉപകാരപ്രദമാക്കും. 


തുടർന്ന്  ഒന്ന് മുതൽ പ്ലസ്ടു വരെ ഉള്ള കുട്ടികൾക്കും പഠനങ്ങൾ  വിഭവങ്ങൾ ഒരുക്കുവാനായി  കേരളത്തിനകത്തും പുറത്തും ഉള്ള നിരവധി അദ്ധ്യാപകർ ഈ പദ്ധതിക്കായി മുന്നോട്ട് എത്തിയിട്ടുണ്ട്.


 കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഗൂഗിൾ ഫോം ഉപയോഗിച്ച്  മൂന്നു മണിക്കൂർ കൊണ്ട്  ഉപയോഗിച്ച് 3100 പേജുള്ള ശിശുദിന ഇ പതിപ്പ് ഉണ്ടാക്കിയും സംസ്ഥാനത്ത്  ആദ്യമായി ക്യു ആർ ഉപയോഗിച്ച് ഗണിത പഠനം രസകരമാക്കിയും ഗണിത അധ്യാപകൻ ചാലിശ്ശേരി സ്വദേശിയായ തോംസൺ കെ വർഗ്ഗീസ് മാതൃകയായിട്ടുണ്ട്.