19 April 2024 Friday

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന പവന് 80 രൂപ കൂടി 36,960 രൂപയിലെത്തി

ckmnews

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന പവന് 80 രൂപ കൂടി 36,960 രൂപയിലെത്തി


തിരുവനന്തപുരം:സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,960 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ചിട്ടുണ്ട്. 4,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു മാസത്തിനിടെ 1900 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ധിച്ചത്.


പവന് 36,880 രൂപയും ഗ്രാമിന് 4,610 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.


കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യാന്തര സമ്ബദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ച സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.