25 April 2024 Thursday

പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്നാവശ്യം; 23 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

ckmnews

പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്നാവശ്യം; 23 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി: പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി 23 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍.


സംസ്ഥാന ബോര്‍ഡുകളുടെ പരീക്ഷയ്ക്കെതിരെയാണ് ഹര്‍ജി. മൂല്യനിര്‍ണയത്തിന് രാജ്യത്താകെ ഏകീകൃത മാനദണ്ഡം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്ന് സിബിഎസ്‌ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്കപ്പെടാതെ കുറച്ചുദിവസം കാത്തിരിക്കണമെന്നും സിബിഎസ്‌ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.


ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹായത്തോടെ മൂല്യനിര്‍ണയത്തിന് വിവിധ മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് സിബിഎസ്‌ഇ.

അതേസമയം, പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം ഇന്ന് സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും.പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വൈകുന്നതിനാല്‍ നീറ്റ്, ജെഇഇ പരീക്ഷക‍ള്‍ നീട്ടിയേക്കും