28 March 2024 Thursday

കപ്പ ചലഞ്ച്: കല്ലൂർമ്മ തരിയത്ത് സെല്ലും സാന്ത്വനം പ്രവർത്തകർ രണ്ടര ടെൺ കപ്പ വിതരണം ചെയ്തു

ckmnews

കപ്പ ചലഞ്ച്: കല്ലൂർമ്മ തരിയത്ത് സെല്ലും സാന്ത്വനം 

പ്രവർത്തകർ രണ്ടര ടെൺ കപ്പ വിതരണം ചെയ്തു


ചങ്ങരംകുളം:അഞ്ച് വർഷക്കാലമായി നന്നംമുക്ക് കല്ലൂർമ്മ തരിയത്ത് പ്രവർത്തിക്കുന്ന സെല്ലൂം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രണ്ടര ടെൻ കപ്പ വിതരണംചെയ്തു.കൃഷിഭവൻ്റെ കപ്പ ചലഞ്ച് പദ്ധതിയിൽ പങ്കാളികളായി കൊണ്ടായിരുന്നു 

സൗജന്യ കപ്പ വിതരണം.പരിപാടിയുടെ ഉദ്ഘാടനം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

മിസ്രിയ സെയ്ഫുദ്ദീൻ നിർവഹിച്ചു.കോവിൽ മഹാമാരിയിൽ പ്രയാസപ്പെടുന്നവരെ 

സഹായിക്കുക എന്നത് സർക്കാരിൻറെ മാത്രം ബാധ്യതയല്ലെന്ന് മനസിലാക്കി

കഷ്ടപ്പാടുകൾ നീക്കാൻ ഇത്തരം പദ്ധതികളുമായി

ഓരോരുത്തരും രംഗത്ത് വരണമെന്ന് റിട്ടേഡ്

ഡെപ്യൂട്ടി  കളക്ടർ പി പി എം അഷറഫ് പരിപാടിയിൽ സംബന്ധിച്ച കൊണ്ട് പറഞ്ഞു.മഹാമാരിയുടെ കാലത്ത് കർഷകരേയും നാട്ടുകാരെയും സഹായിക്കുന്ന കപ്പ ചലഞ്ച്

മാതൃകാ പരമായ പ്രവർത്തിയാണെന്നും ഇതിന് തയ്യറായ സാന്ത്വനത്തിൻ്റെ ഭാരവാഹികളെ അഭിന്ദിക്കുന്നതായി തെന്ന് കൃഷി ഓഫീസർ വൃന്ദ പറഞ്ഞു.അയമുണ്ണി കെ വി, പി സുലൈമാൻ എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തികൾ നടന്ന് വരുന്നത്.പത്താം വാർഡ് മെമ്പർ റഷീന, മുസ്തഫ കെ വി തുടങ്ങിയവർ സംബന്ധിച്ചു. കപ്പ വിതരണത്തിന് സുലൈമാൻ, സിനാൻ, ആദിൽ, വിഷ്ണു, അജ്മൽ,നബീൽ തുടങ്ങിയവർ നേതൃത്വം നൽകി