19 April 2024 Friday

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നന്നംമുക്ക് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ അണു നശീകരണം നടത്തി.

ckmnews

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നന്നംമുക്ക് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ അണു നശീകരണം നടത്തി.


ചങ്ങരംകുളം: കോവിഡ് വ്യാപനത്തിൻ്റെ പശ്ചത്തലത്തിൽ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നന്നംമുക്ക് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ അണു നശീകരണം നടത്തി.മൂക്കുതല - ചേലക്കടവ് എന്നിവിടങ്ങളിലെ  കോവിഡ് വ്യാപന സാധ്യതാ മേഖലകളിൽ വീടുകളിലും പരിസര പ്രദേശങ്ങളിലുമാണ് പഞ്ചായത്ത് മെമ്പർ രാഗി രമേഷ് ,റാഫി തങ്ങൾ , രമേശ് ചേലക്കടവ്, ഫഹദ് , അൽത്താഫ് ,അബ്ഷർ പുറത്താട്ട്  തുടങ്ങിയവരുടെ  നേതൃത്വത്തിൽ അണു നശീകരണം നടത്തിയത്.കോവിഡിൻ്റെ പശ്ചാത്തലത്തിൽ ചങ്ങരംകുളം സർവിസ് സഹകരണ ബാങ്ക് ആലംകോട് -നന്നംമുക്ക് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും സന്നദ്ധ പ്രവർത്തകരുമായി സഹകരിച്ച് സൗജന്യമായി അണു നശീകരണം നടത്തുന്നുണ്ട് .