29 March 2024 Friday

മകളുടെ കല്ല്യാണത്തിന് ബന്ധുക്കളായെത്തിയത് 25 പേര്‍ പിതാവിനെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്ത് പെരുമ്പടപ്പ് പോലീസ്

ckmnews

മകളുടെ കല്ല്യാണത്തിന്  ബന്ധുക്കളായെത്തിയത് 25 പേര്‍


പിതാവിനെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്ത് പെരുമ്പടപ്പ് പോലീസ് 


പെരുമ്പടപ്പ്: പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ

പാലിക്കാതെ വിവാഹം നടത്തിയതിന്

പൊലീസ് കേസ് എടുത്തു.കണ്ടമെമെന്റ്റ് സോൺ ആയ വന്നേരിയിൽ

ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദാലിക്കെതിരെയാണ് പെരുമ്പടപ്പ് പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് കേസെടുത്തിരിക്കുന്നത്. മുഹമ്മദാലിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കള്‍ അടക്കം 25 പേര്‍ പങ്കെടുത്തിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍  പാലിക്കാതെ കണ്ടൺമെൻറ് സോണില്‍ വിവാഹ പാർട്ടി നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനാണ് കേസെടുത്ത്  ഇവരെ കോവിഡ് ടെസ്റ്റിന്

വിധേയരാക്കുകയും ചെയ്തു