20 April 2024 Saturday

ഗാര്‍ഹികേതര പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ckmnews

ഗാര്‍ഹികേതര പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 1595 ല്‍ നിന്നും 1473 രൂപയായി താഴ്ന്നു. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അനുസരിച്ച്‌ മുംബൈയില്‍ 1422 രൂപയാണ് സിലിണ്ടറിന് വില.കൊല്‍ക്കത്തയില്‍ സിലിണ്ടറിന് 1544 രൂപയും, ചെന്നൈയില്‍ 1603 രൂപയുമാണ് പുതിയ വില. കഴിഞ്ഞ മാസവും എണ്ണക്കമ്ബനികള്‍ പാചക വാതക വില കുറച്ചിരുന്നു. സിലിണ്ടറിന് 45 രൂപയാണ് കുറച്ചത്. കൊച്ചിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1466 രൂപയാണു പുതുക്കിയ വില. കഴിഞ്ഞ മാസം 1588.50 രൂപയായിരുന്നു. 122.50 രൂപ കുറഞ്ഞു.