23 April 2024 Tuesday

കൊവിഡ് ചികിത്സയില്‍ വീഴ്ച; തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രി പൂട്ടിച്ചു, രോഗികളെ മാറ്റും

ckmnews




തൃശ്ശൂര്‍: കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഒന്‍പത് കൊവിഡ് രോ​ഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഇവിടെ രോ​ഗബാധിതരായി മരിച്ചത്.  എന്നാല്‍ ഈ മരണങ്ങള്‍ കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോ​ഗ്യവകുപ്പ് പറയുന്നു. മരിച്ച രോ​ഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ മിന്നല്‍ പരിശോധന നടത്തി. ഇവിടെ കൊവിഡ് ചികിത്സയ്ക്ക് മതിയായ സൗകര്യമില്ലെന്ന് ഡിഎംഒ കണ്ടെത്തുകയായിരുന്നു