25 April 2024 Thursday

ആലംകോട് അംഗണവാടിയില്‍ പ്രവേശനോത്സവം നടത്തി

ckmnews

ആലംകോട് അംഗണവാടിയില്‍ പ്രവേശനോത്സവം നടത്തി


ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിലെ ഏഴാം നമ്പർ അംഗനവാടിയിലെ പ്രവേശനോത്സവം നടത്തി.ഓൺലൈനിൽ നടന്ന ചടങ്ങിൽ അംഗനവാടിയിലെ പ്രധാനധ്യാപിക വത്സല സ്വാഗതം പറഞ്ഞു.ചടങ്ങിൽ എ.എം.എൽ.എസ്.കമ്മിറ്റി അംഗം കരീം ആലംകോട് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സി.കെ.പ്രകാശൻ പ്രവേശനോത്സവം ഉത്ഘാടനം ചെയ്ത പരിപാടിയിൽ അംഗനവാടി സൂപ്പർവൈസർ കൃഷ്ണജ,എഎംഎല്‍എസ് അംഗങ്ങളായ കുഞ്ഞുകുട്ടൻ,രതീഷ് തടത്തിൽ,സി.കെ.മോഹനൻ,മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,അംഗനവാടിയിലെ അധ്യാപിക ശൈലജ നന്ദിയും പറഞ്ഞു,,